Showing posts with label ഇതിനുള്ളത് എനിക്ക് വീട്ടില്‍ കിട്ടും. Show all posts
Showing posts with label ഇതിനുള്ളത് എനിക്ക് വീട്ടില്‍ കിട്ടും. Show all posts

Wednesday, May 30, 2007

ഭാര്യാഗര്‍ഭേ ഭര്ത്താവുത്തരവാദി

ഭാര്യാഗര്‍ഭേ ഭര്‍ത്താവുത്തരവാദിയായിടും എന്ന് വല്ല ശ്ലോകവും ഉണ്ടോ എന്ന് ഉമേഷ് ചേട്ടനോടൊന്ന് ചോദിക്കണം. ഭാര്യയുടെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവ് തന്നെയാണ്‌ എന്നല്ല, ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്‌ ഉത്തരവാദിത്ത ബോധം കൂടും എന്നാണ്‌ ഉദ്ദേശിച്ചത്. എന്തായാലും, ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വേറെയാരും റോഡില്‍ പാടില്ല എന്ന പോലെ വണ്ടിയോടിക്കുന്ന മനുഷ്യനിപ്പോ പെട്ടെന്ന് നല്ലവനായി. റോഡ് ക്രോസ് ചെയ്യാന്‍ നിക്കുന്നവര്‍ക്ക് വേണ്ടി, പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക് വേണ്ടി, വണ്ടി നിര്‍ത്തി കൊടുക്കുന്നു, മറ്റുള്ളവരെ ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ച് ഒതുക്കി കൊടുക്കുന്നു. ആകെ മര്യാദ! രാജേഷിന്റെ ഈ ബ്ലോഗ് പല പ്രാവശ്യം വായിപ്പിച്ചിട്ടും നടക്കാത്ത കാര്യങ്ങളാണിതൊക്കെ. :)